മംഗളൂരു (www.evisionnews.co): ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പട്ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പേസ്റ്റ് രൂപത്തിലാക്കിയ 304.92 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടികൂടി. നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന്് 10,30,630 രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.45 മണിക്ക് ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു കമാലുദ്ദീന്‍.
Post a Comment
0 Comments