ദുബൈ (www.evisionnews.co): ജി.സി.സി- കെ.എം.സി.സി ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് മാര്‍ച്ച് ഒന്നിന് ദുബൈയിലെ സബീല്‍ പാര്‍ക്കില്‍ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈയില്‍ നടന്ന ചടങ്ങില്‍ കേരള പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ട്രെഷറര്‍ സത്താര്‍ ആലമ്പാടി, ഓര്‍ഗൈസിങ് സെക്രട്ടറി സിദ്ദീഖ് ചൗക്കി, ജിസിസി- കെഎംസിസി ചൗക്കി മേഖല ട്രഷറര്‍ നസീര്‍ ഐവ, ദുബൈ കെഎംസിസി മൊഗ്രാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, ഷക്കീല്‍ എരിയാല്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.
ജിസിസി- കെഎംസിസി ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് വന്‍വിജയമാക്കുന്നതിന് 15 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. ഭാരവാഹികള്‍: ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ് (ചെയര്‍), സിദ്ദീഖ് ചൗക്കി (ജന. സെക്ര), നസീര്‍ ഐവ, സലീം കടപ്പുറം, ഹമീദ് റാസല്‍ ഖൈമ, ഖലീല്‍ മദ്രസ വളപ്പില്‍, ഖലീല്‍ ചൗക്കി, സാബിത്ത് ചൗക്കി, ജംഷി മൂപ്പ, ഷുഹൈബ് ഫുജൈറ, തഹ്ശി മൂപ്പ, ബഷീര്‍ പള്ളത്തില്‍, ബീരാന്‍ ഐവ, മജീദ് അര്‍ജാല്‍, നിസാം ചൗക്കി (കണ്‍വീനര്‍മാര്‍), സത്താര്‍ ചൗക്കി, ഹനീഫ് ഒമാന്‍ (ഗവേണിംഗ് മെമ്പര്‍).
Post a Comment
0 Comments