ഷാര്‍ജ (www.evisionnews.co) ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രതിഭയ്ക്ക് ഏര്‍പ്പെടുത്തിയ മര്‍ഹും കല്ലട്ര അബ്ബാസ് ഹാജിയുടെ പേരിലുള്ള നാലാമത് അവാര്‍ഡിന് യു.എ.ഇ- കെ.എം.സി.സി വൈസ് പ്രസിഡണ്ടും ഫാംഫ്രഷ് കമ്പനി ഡയറക്ടറുമായ നിസാര്‍ തളങ്കര അര്‍ഹനായി. ഷാര്‍ജ ഉദുമ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് താഹ ചെമ്മനാടിന്റെ അധ്യക്ഷതയില്‍ ചന്ദ്രിക ഹാളില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിനും ജനറല്‍ സെക്രട്ടറി എ.ബി ഷാഫിക്കും ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഖാദര്‍ ചെക്കനത്ത്, കേന്ദ്ര സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഖാദര്‍ കുന്നില്‍, സെക്രട്ടറി സാക്കിര്‍ കുമ്പള, ജില്ലാ പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍, സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ട്രഷറര്‍ സി.ബി കരീം, സഹദ് പുറക്കാട്, അബ്ബാസ് മാങ്ങാട്, അസീസ് കോട്ടിക്കുളം, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി തച്ചങ്ങാട്, സെക്രട്ടറി ഖാദര്‍ പാലോത്ത് പ്രസംഗിച്ചു.
Post a Comment
0 Comments