മംഗളൂരു (www.evisionnews.co): ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബ്രഹ്മാവര്‍ ബൊബ്ബാരിയങ്കരെയിലെ അശ്വിനി മരക്കളത്തി (26)ക്കാണ് പൊള്ളലേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. രണ്ടുമാസം മുമ്പാണ് യുവതിയും മല്‍പെയിലെ യുവാവും തമ്മിലുള്ള വിവാഹം നടന്നത്.
ഗ്രാമത്തിലെ ഉത്സവം കാണാനായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതായിരുന്നു യുവതി. ഇതിനിടെയാണ് ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സമീപത്തെ വൈക്കോല്‍ കൂനയിലേക്ക്് തീ പടര്‍ന്നതോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്സെത്തി തീയണച്ച് ബോധരഹിതയായി വീണുകിടക്കുകയായിരുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post a Comment
0 Comments