കൊച്ചി (www.evisionnews.co): സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാലദൈര്‍ഘ്യം കൂട്ടിയത് വിദഗദ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ തിങ്കളാഴ്ച്ച വിശദീകരണം നല്‍കണം. സ്വകാര്യ ബസുകളുടെ കാലദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത ചൂണ്ടി സ്വദേശിയായ പിഡി മാത്യു, അഡ്വ. പിഇ സജല്‍ മുഖേനെ നല്‍കിയ ഹരജിയാലിണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്.
സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും വിദഗ്ദ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളും അവഗണച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നത്. നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം കേട്ടിരുന്നോ എന്നും ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഹിയറിംഗ് നടത്തിയോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഹരജി കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
Post a Comment
0 Comments