കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന പൊലീസ്. പ്രാദേശിക സഹായത്തോടെയാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. അതേസമയം ശരത്ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെയും സ്ഥലം എംഎല്‍എയെയും അറിയിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.
മുന്നാട് പീപ്പിള്‍സ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകന് നേരെയുണ്ടായ മര്‍ദനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ അക്രമിക്കപ്പെട്ടതോടെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി. കൃപേഷും ശരത്‌ലാലും ഈകേസില്‍ പ്രതികളായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും സിപിഎമ്മില്‍നിന്നു ഭീഷണിയുണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സമീപത്തെ ക്ഷേത്രത്തിലെ പെരുങ്കളിയാട്ട ഉല്‍സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണത്തിന് ശേഷം തിരിച്ചടി ഉണ്ടാവുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നു ഭീഷണിയും ഉണ്ടായിരുന്നു.
Post a Comment
0 Comments