കാസര്‍കോട് (www.evisionnews.co): രണ്ടര കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ആലംപാടി സ്വദേശി ഹാരിസ് അഹമ്മദിനെയാണ് സ്വര്‍ണവുമായി കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റി അവിടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 85 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ശനിയാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയതായിരുന്നു ഹാരിസ്. ബാഗേജിലാണ് ലാപ്‌ടോപ്പ്്് സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 22 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. ഇയാള്‍ പലവട്ടം ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി പാസ്‌പോര്‍ട്ട്്് പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി. ഇതോടെ നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടാകുമെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇയാള്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതെന്ന അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ ജ്യൂസ് കട നടത്തിവരികയാണ് ഹാരിസ്.
Post a Comment
0 Comments