അബൂദാബി (www.evisionnews.co): അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, പള്ളിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീഖ് പള്ളിപ്പുഴ, എ.സി.എ ലത്തീഫ് കാഞ്ഞങ്ങാട്, സൗദി കെ.എം.സി.സി നേതാവ് സക്കീര്‍ ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അബുദാബി കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
പുതുതായി നിലവില്‍വന്ന സംസ്ഥാന കമ്മിറ്റിയില്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി.കെ അഹമ്മദിനെയും സംസ്ഥാന കമ്മിറ്റിയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി. സമീറിനെയും യോഗത്തില്‍ അനുമോദിച്ചു. ജില്ലാ കമ്മിറ്റി നേതാക്കളായ അസീസ് പെര്‍മുദെ, സുലൈമാന്‍ കാനക്കോട്, അനീസ് മാങ്ങാട്, സത്താര്‍ കുന്നുംകൈ, ഹനീഫ ചള്ളങ്കയം സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും ട്രഷറര്‍ ചെക്കു അബ്ദുല്‍ റഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.
Post a Comment
0 Comments