അബുദാബി (www.evisionnews.co): യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡണ്‍ അബ്ദുല്‍ റഹ്മാന്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ ഹാജി എന്നിവര്‍ക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്വീകരണം നല്‍കി.
അബ്ദുല്‍ റഹിമാന്‍ കമ്പള പ്രാര്‍ത്ഥന നടത്തി. വൈസ് പ്രസിഡണ്ട് അസീസ് കന്തല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ട്രഷറര്‍ പി.കെ അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി അനീഫ് പടിഞ്ഞാര്‍മൂല, അസീസ് പെര്‍മുദെ, ഖാലിദ് ബാഡൂര്‍, ഹനീഫ ചള്ളങ്കയം, മുജീബ് മൊഗ്രാല്‍, മുനീര്‍ ബെറിക്ക പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ ചേക്കു ഹാജി, സുലൈമാന്‍ കാനക്കോട് അനീസ് മാങ്ങാട്, ഷരീഫ് ഉറുമി, ഖാലിദ് ബംബ്രാണ, ലത്തീഫ് ഇരോടി, ഖാലിദ് ബാഡൂര്‍, ഇസ്മായില്‍ മുഗ്ലി, അഷ്റഫ് പൂച്ചക്കാട്, ഹമീദ് മാസിമാര്‍, അബൂബക്കര്‍ ഹാജി ബായാര്‍, മുഹമ്മദ് ആലംപാടി, ഷാഫി നാട്ടക്കല്‍, അഷ്റഫ് ഒളവറ, അനസ് പള്ളത്തടുക്ക, ഉസ്മാന്‍ ബെള്ളിപ്പാടി, യു.എം അമീന്‍ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി സുല്‍ഫി ഷേണി സ്വാഗതം അബ്ദുല്‍ റഹ്മാന്‍ കമ്പള നന്ദി പറഞ്ഞു.
Post a Comment
0 Comments