ദേശീയം (www.evisionnews.co): പശു സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ അടിച്ചുകൊല്ലുകയും പശു സംരക്ഷണത്തിന് മാത്രമായി ഒരു മന്ത്രാലയവും മന്ത്രിയെയും നിയോഗിക്കുന്ന നാട്ടില്‍ പുതിയൊരു പഠനം ഇപ്പോള്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഏറെ പരിശുദ്ധവും മരുന്നായും ഉപയോഗിക്കുന്ന ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം.
ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നാണ് കൊളംബിയയിലെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, നിക്കരാഗ്വ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഗോമൂത്രം ശേഖരിച്ച് വിവിധ കൃഷിസ്ഥലങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നു. ഗോമൂത്രം ഉപയോഗിച്ച മണ്ണില്‍ സാധാരണയേക്കാള്‍ 3000 മടങ്ങ് വരെ അധികം നൈട്രസ് ഓക്സൈഡ് കാര്‍ബണ്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ഇന്ത്യയില്‍ ചാണകവും ഗോമൂത്രവും കാര്‍ഷിക മേഖലയിലെ ഒഴിച്ചു കൂടാനാകാത്ത വളമായാണ് ഉപയോഗിക്കുന്നത്. തരിശുഭൂമിയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. നൈട്രജന്‍ മലിനീകരണം കാരണമാണ് കാര്‍ഷിക ഉപയോഗത്തിന് ഭൂമി ഉപയോഗിക്കാനാകാത്തതെന്നും കണ്ടെത്തലുണ്ടായിരുന്നു.
Post a Comment
0 Comments