കാസര്‍കോട് (www.evisionnews.co): കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. കല്ല്യോട് സ്വദേശി സജി ജോര്‍ജ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം രാത്രി സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് പീതാംബരനിലേക്ക് അന്വേഷണ സംഘം എത്തിയത്. അറസ്റ്റിലായ പീതാംബരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഞായറാഴ്ച രാത്രിയാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത്ലാല്‍ (21) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
Post a Comment
0 Comments