കാസര്‍കോട് (www.evisionnews.co): ചെര്‍ക്കളം അബ്ദുല്ല സ്മരണാര്‍ത്ഥം ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മറ്റി ഫെബ്രുവരി 22ന് സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെയും കാസ്രോടന്‍ സംഗമത്തിന്റെയും ബ്രോഷര്‍ പ്രകാശനം വ്യവസായ പ്രമുഖനും നെല്ലറ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ശംസുദ്ധീന്‍ നെല്ലറ മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിനിമ നടനുമായ സിബി തോമിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് ഇസ്മായില്‍ നാലാം വാതുക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രശസ്ത സാഹിത്യകാരന്‍ ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷറഫ് കര്‍ള, ഇന്‍കാസ് ജനറല്‍ സെക്രട്ടറി നൗഷാദ് കന്യപ്പാടി, ശാഹുല്‍ ഹമീദ് തങ്ങള്‍, റഷീദ് ബെല്ലാരി, അക്ബര്‍ ലിപി ജയപ്രകാശ്, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ദാനത്ത്, കണ്‍വീനര്‍ റൗഫ് കെ.ജി.എന്‍ സംബന്ധിച്ചു. ചടങ്ങില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിനിമ നടനുമായ സിബി തോമിനെ മണ്ഡലം കമ്മിറ്റിയുടെ ആദരം പ്രസിഡണ്ട് ഇസ്മായില്‍ നാലാം വാതുക്കല്‍ നല്‍കി.
Post a Comment
0 Comments