(www.evisionnews.co) വിവാദങ്ങള്‍ക്ക് ഒടുവില്‍ സിബിഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ നിയമിച്ചു. മധ്യപ്രദേശ് മുന്‍ ഡിജിപിയായ ഋഷികുമാര്‍ ശുക്ല 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പുതിയ സിബിഐ ഡയറക്ടറുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്ര അധ്യക്ഷനായ സെലക്ഷന്‍ സമിതി ശുക്ലയെ നിയമിച്ചത്.
നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ എന്നിവര്‍ ചേര്‍ന്ന മൂന്നംഗ സമിതിയുടേതാണ് തീരുമാനം. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ നീക്കിയ ഒഴിവിലേക്ക് രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സിബിഐയിലെ ഉള്‍പ്പോരിന് പിന്നാലെ ആഴ്ചകള്‍ക്ക് മുമ്പാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. തുടര്‍ന്ന് നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയായിരുന്നു.
Post a Comment
0 Comments