കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിന് പിന്നില്‍ രാഷ്ട്രീയ വൈരമെന്ന് എഫ്.ഐ.ആര്‍. സി.പി.എം പ്രദേശിക നേതാവിനെ അക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്. പൂര്‍വ്വ വൈരാഗ്യമെന്നും വധഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കൊല്ലപ്പെട്ടത്. കാറിലെത്തിയ മൂന്നംഗ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. (www.evisionnews.co)ആക്രമണത്തില്‍ കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃപേഷിന്റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളേറ്റിട്ടുണ്ട്. മുട്ടിന് താഴെ മാത്രം 5 വെട്ടുകളും ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവുണ്ട്. ശരത്തിന്റെ വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മുറിവ് മരണകാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ബല്‍റാം ഉപാധ്യായ സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനു ശേഷമെ എന്തെങ്കിലും വ്യക്തമായി പറയനാവൂ എന്നും പറഞ്ഞു.
Post a Comment
0 Comments