കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ എ. പീതാംബരന്റെ കുടുംബത്തിന് സി.പി.എം നേതാക്കള്‍ രഹസ്യസഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പീതാംബരത്തിന്റെ വീട്ടിലെത്തി പണവും നിയമസഹായവും വാഗ്ദാനം ചെയ്തത്. പാര്‍ട്ടി അറിയാതെ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെയും മകള്‍ രാധികയുടെയും പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടി തലത്തില്‍ രഹസ്യം നീക്കം നടന്നതെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കരുതെന്ന് വിലക്കിയിട്ടതായും ഇവര്‍ വെളിപ്പെടുത്തി. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും വീട്ടിലെത്തിയ നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ വാങ്ങിയില്ലെന്നാണ് വിവരം. പ്രതികള്‍ ദയവ് പ്രതീക്ഷിക്കേണ്ടെന്നും ഒരുതരത്തിലും കൃത്യം നടത്തിയവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കെയാണ് രഹസ്യസഹായ വാഗ്ദാനം.
Post a Comment
0 Comments