കോഴിക്കോട് (www.evisionnews.co): ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. സമ്മേളനം കോഴിക്കോട് പയ്യോളി പെരുമ ഒഡിറ്റോറിയത്തില്‍ കൊയിലാണ്ടി മണ്ഡലം എം.എല്‍.എ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ജനാര്‍ദ്ധനന്‍ ചെറുകാട് അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ വി.ടി ഉഷ മുഖ്യാതിഥിയായിരുന്നു. പി.വി പങ്കജാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗീവര്‍ഗീസ്, മോഹനന്‍ പഴേയടത്ത്, ഹംസ മണ്ണാര്‍ക്കാട്, സജീവന്‍ കല്ലേരി മറ്റുനേതാക്കള്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞ് പെരുമ്പള (പ്രസി), എം.എന്‍ സുരേഷ് തൃശ്ശൂര്‍ (വര്‍കിംഗ് പ്രസി), മധു പത്തനംതിട്ട, മനോജ് മലപ്പുറം (വൈസ് പ്രസി), ഷാജി വടകര (ജന. സെക്ര), രവിരാജ് തളിപ്പറമ്പ്, രാധാകൃഷ്ണന്‍ പട്ടാമ്പി (ജോ. സെക്ര), ചന്ദ്രന്‍ പയ്യന്നൂര്‍ (ട്രഷ).
Post a Comment
0 Comments