Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ് ഉടനുണ്ടാകും: കെ. സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറി


കാസര്‍കോട് (www.evisionnews.co): ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയേറി. ഹര്‍ജി പിന്‍വലിക്കുന്നതിനായി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമായത് കൊണ്ടാണ് പിന്മാറിയതെന്നും സാക്ഷികളെ മുസ്ലിം ലീഗും സിപിഎമ്മും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 67 സാക്ഷികളുണ്ടെങ്കില്‍ മാത്രമേ കേസ് ജയിക്കാനാകൂ. ഉപതെരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ അന്തരിച്ച പി.ബി അബ്ദുല്‍ റസാഖിനോട് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇതോടെ കള്ളവോട്ട് നടത്തിയെന്നും ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ 2018 ഒക്ടോബര്‍ 20നാണ് അബ്ദുല്‍ റസാഖ് അന്തരിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad