പെരിയ (www.evisionnews.co): പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്. അന്വേഷണ സംഘം അവസാന ഘട്ടത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ഗൂഢാലോചന നടത്തിയവരെന്ന് ബന്ധുക്കള്‍ പറയുന്നവരെ ഇപ്പോഴും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. കൊല നടത്തിയത് പ്രഫഷണല്‍ കൊലയാളികളാണെന്നതും വേണ്ട പോലെ അന്വേഷിക്കുന്നില്ല. കൊലപാതകം നടക്കുന്നതിന് മുമ്പ് ജയിലില്‍ നിന്ന് പരോളിലിറങ്ങിയ ടി.പി വധകേസ് പ്രതികള്‍ കൃത്യത്തില്‍ പങ്കാളിയായിട്ടുണ്ടോ എന്നും അവര്‍ പരോള്‍ കാലയളവില്‍ എവിടെയായിരുന്നു എന്നതിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും നവാസ് പറഞ്ഞു.
നമ്മുടെ നാടിനെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനില്‍ക്കണമെന്നും അക്രമ രാഷ്ടീയത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന വ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന വൈസ്. പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ.എ, മൊയ്തു കോളിയടുക്കം, ഷാനിഫ് നെല്ലിക്കട്ട കൂടെ ഉണ്ടായിരുന്നു.
Post a Comment
0 Comments