ഡല്‍ഹി (www.evisionnews.co) ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ പാകിസ്താന്റെ വ്യോമ മേഖല ഒഴിവാക്കി എയര്‍ ഇന്ത്യ. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്താന്റെ മുകളിലൂടെയുള്ള സര്‍വീസ് ഒഴിവാക്കാനാണ് തീരുമാനം. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനാണിതെന്ന് വ്യോമയാന മന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലെ ലേ, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ചണ്ഡീഗഡ്, അമൃത്‌സര്‍, ഷിംല, ധരംശാല, ഡെറാഡൂണ്‍, ഭുണ്ടര്‍, ഗഗല്‍ വിമാനത്താവളങ്ങള്‍ നേരത്തെ അടച്ചിരുന്നു. ഇവിടങ്ങള്‍ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് ഈ വിമാനത്താവളങ്ങളിലേക്കുള്ള 60 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കും.
Post a Comment
0 Comments