കാസര്‍കോട് (www.evisionnews.co): ചിത്രംപകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ 20 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പോക്‌സോ കേസ് ചുമത്തപ്പെട്ട ചിറ്റാരിക്കാല്‍ കടുമേനി സ്വദേശി ജോബി എന്ന കുഞ്ഞാവയെ (29)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം അധിക തടവും അനുഭവിക്കാന്‍ കോടതി വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. വിക്ടിം കോമ്പന്‍സേഷന്‍ വകുപ്പ് പ്രകാരമുള്ള തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ശുപാര്‍ശ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
2015 ആഗസ്ത് മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ ചിത്രം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
Post a Comment
0 Comments