കാസര്‍കോട് (www.evisionnews.co): ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ നടന്ന ആര്‍എസ്എസ് ആക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഞ്ചേശ്വരം ബായാര്‍ പള്ളിയിലെ ഇമാമായ കരീം മൗലവിക്ക് ചികിത്സക്കും കേസ് നടത്തിപ്പിനും കുടുംബ സഹായത്തിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമാഹരിച്ച ഫണ്ടിന്റെ ആദ്യഘട്ടം പത്തുലക്ഷം രൂപ അദ്ദേഹത്തിന് കൈമാറി.
നേരത്തെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോഡും എസ്.കെ.എസ്.എസ്.എഫ് സഹചാരിയും പ്രാഥമിക ഫണ്ട് ചികിത്സാ ചെലവിനായി നല്‍കിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണം. പണ്ഡിതന്മാര്‍ക്ക് നിര്‍ഭയത്വത്തോടെ ജോലി ചെയ്യാന്‍ സുരക്ഷിതബോധം ഉറപ്പുവരുത്തണമെന്നും വര്‍ഗ്ഗീയ കലാപം വിതക്കാറുള്ള സംഘ്പരിവാര്‍ ശ്രമത്തെ സര്‍ക്കാര്‍ ചെറുക്കണമെന്നും ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
Post a Comment
0 Comments