ദുബൈ (www.evisionnews.co): ജീവകാരുണ്യ മേഖലയിലേത് പോലെ ആതുര സുശ്രൂഷ രംഗത്തും കെ.എം.സി.സിയുടെ പ്രവര്‍ത്തനം വിലമതിക്കാനാവത്തതാണെന്ന് ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ പ്രസ്താവിച്ചു. ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി നൈഫ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ ഹെല്‍ത്തി ഫ്യൂച്ചര്‍ മെഗാ മെഡിക്കല്‍ ക്യാംപ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറി വരുന്ന ജീവിത സാഹചര്യങ്ങളില്‍ ആരോഗ്യ സംരക്ഷണം ഏറെ പ്രയാസകരമായിരിക്കുകയാണ്. തക്കസമയത്തെ രോഗനിര്‍ണ്ണയവും നിരന്തരമായ ബോധവല്‍ക്കരണവും അത്യന്താപേക്ഷിതമാണ്. ഈ രംഗത്ത് കെ.എം.സി.സി കാസര്‍കോട ജില്ല നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എളേറ്റില്‍ പറഞ്ഞു.
നാട്ടിലും ജില്ലയിലെ അഞ്ചു മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് വിപുലമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും രോഗനിര്‍ണയ ക്യാമ്പുകളും ജില്ലാ കെ.എം.സി.സി കമ്മറ്റി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടതായി ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും വിവിധ സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഇതു നടത്താനാണ് പരിപാടി. പരിപാടിയില്‍ ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ഹംസ തൊട്ടി, മുസ്തഫ തിരൂര്‍, ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍,
നായിഫ് മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഫാത്തിമ അഷ്‌റഫ്, അബ്ദുറഹ്മാന്‍ ഉമര്‍, ജലീല്‍ പട്ടാമ്പി (ചന്ദിക) ജമാല്‍ (കൈരളി), മുനീര്‍ ചെര്‍ക്കള ജില്ലാ ഭാരവാഹികളായ അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്. ഇ.ബി അഹമ്മദ്, യൂസുഫ് മുക്കൂട്, റഷീദ് കല്ലിങ്കാല്‍, അബ്ബാസ്, കളനാട്, സലാം തട്ടാനിച്ചേരി, അസൈനാര്‍ ബീജന്തടുക്ക, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, എ.ജി.എ റഹ്മാന്‍, പി.ഡി നൂറുദ്ധീന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷിബു കാസിം, മുജീബ് ആലപ്പുഴ, സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ച സംബന്ധിച്ചു. കണ്‍വീനര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.
Post a Comment
0 Comments