Type Here to Get Search Results !

Bottom Ad

മനുഷ്യ ജാലിക 26ന്: റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കും


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തില്‍ നാളെ നടക്കുന്ന മനുഷ്യജാലികയുടെ ഭാഗമായുള്ള ജാലിക റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് അബൂബക്കര്‍ സിദ്ധീഖ് മസ്ജിദ് പരിസരത്തു ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിനാണ് ജാലികയുടെ ഭാഗമായുള്ള റാലി നഗരത്തില്‍ നിന്നും സമ്മേളന നഗരിയായ അണങ്കൂരിലേക്ക് പ്രയാണം തുടങ്ങുക.

രാവിലെ ഒമ്പതിന് വിഖായ പ്രവര്‍ത്തകരുടെ സല്യൂട്ടോടെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. ജില്ലയിലെ മുന്നൂറോളം വരുന്ന ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകരും,സമസ്തയുടെയും മറ്റു പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും റാലിയിലും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും സംബന്ധിക്കും. ജാലിക റാലി, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം ഉള്‍പ്പെടെ വിവിധ ചടങ്ങുകള്‍ നടക്കും. റാലിക്ക് ജില്ലാ ഭാരവാഹികളും സ്വാഗത സംഘം ഭാരവാഹികളും നേതൃത്വം നല്‍കും. പൊതുസമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനാകും. ചടങ്ങില്‍ ശംസുല്‍ ഉലമാ അവാര്‍ഡ് ഇബ്രാഹിം ഫൈസി ജെഡിയാറിനു സമ്മാനിക്കും.

ജാലികയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30നു അണങ്കൂരിലെ സമ്മേളന നഗരിയില്‍ ഗ്രാന്റ്് മജ്ലിസുന്നൂര്‍ നടക്കും. മുഹമ്മദ് ഫൈസി കജ, ഹാരിസ് ദാരിമി ബെദിര, മുഷ്താഖ് ദാരിമി, എം.എ ഖലീല്‍, ഫാറൂഖ് ദാരിമി, ശിഹാബ്, അബ്ദുല്‍ ലത്തീഫ് പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad