കാസര്‍കോട് (www.evisionnews.co): നവംബറില്‍ നടന്ന സെമസ്റ്റര്‍ പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം നേടി അഭിമാനമാവുകയാണ് കാസര്‍കോട്ടെ സാങ്കേതിക വിദ്യാഭ്യാസ കോളജുകളില്‍ പ്രധാനമായ പെരിയ ഗവ. പോളിടെക്നിക് കോളജ്. പരീക്ഷ നടന്ന അഞ്ചാം സെമസ്റ്ററിലും മൂന്നാം സെമസ്റ്ററിലും സിവില്‍ എഞ്ചിനീറിങ് വിഭാഗം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീറിംഗ് വിഭാഗം ഒന്നാം സ്ഥാനവും ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ് വിഭാഗം രണ്ടാം സ്ഥാനവും മെക്കാനിക്കല്‍ എഞ്ചിനീറിംഗ് വിഭാഗം ഏഴാംസ്ഥാനവും നേടി. സംസ്ഥാനത്തെ 85 പോളിടെക്‌നിക്കുകളുമായി മത്സരിച്ചാണ് കാസര്‍കോട് ഗവ. പോളിടെക്നിക് കോളജ് ഉന്നതവിജയം നേടിയത്. ചരിത്രനേട്ടത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ പി.വൈ സോളമന്റെ നേതൃത്വത്തിലുള്ള അധ്യാപകരെയും ജീവനക്കാരെയും പി.ടി.എ അഭിനന്ദിച്ചു.
കാസര്‍കോട് ജില്ലക്ക് അഭിമാനമായി പെരിയ പോളിടെക്നിക് കോളജ്
10:55:00
0

Post a Comment
0 Comments