Type Here to Get Search Results !

Bottom Ad

നാലുദിവസം ഉള്‍ക്കടലില്‍ കുടുങ്ങിയ ബോട്ട് ഫിഷറീസ് അധികൃതര്‍ കരക്കെത്തിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ജനുവരി 12ന് അഴിക്കല്‍ തുറമുഖത്തു നിന്നും പുറപ്പെട്ട ഏഴു മത്സ്യതൊഴിലാളികളുമായി തമിഴ്‌നാട് ചിന്നത്തുറയിലെ 'പ്രീന മോശ' എന്ന ചുണ്ടബോട്ടിനെ ഫിഷറീസ് അധികൃതര്‍ രക്ഷപ്പെടുത്തി. ഇരുപത്തിമൂന്നാം തിയതി എഞ്ചിന്‍ തകരാര്‍മൂലം ഏകദേശം എണ്‍പതു കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നാലുദിവസങ്ങളോളം പുറംലോകവുമായി ബന്ധപ്പെടാനാകാതെ വയര്‍ലസ് സംവിധാനം നിലച്ച് ഒഴുകി നടക്കുകയായിരുന്ന ബോട്ടിനെ കുറിച്ച് 25ന് ഉച്ചയോടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി യൂണിറ്റ് കാഞ്ഞങ്ങാട് ഫിഷറീസിന് വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് ബോട്ട് എവിടെയാണ് അകപ്പെട്ടതെന്ന സ്ഥലം മനസിലാകാതതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞില്ല. 

തളപ്പറമ്പിലെ റൂണി ഹാം റേഡിയോയ്ക്കും വിവരം ലഭിച്ചിരുന്നു. അവര്‍ വീണ്ടും കോസ്റ്റ് ഗാര്‍ഡിനെ വിവരമിയിച്ചതിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ കുടി ഹാര്‍ബാറിലേക്ക് മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ഗോഡന്‍ ന്യൂസ് എന്ന ബോട്ടിലെ ജീവനക്കാര്‍ ചേര്‍ന്ന് അപകടത്തില്‍ പെട്ട ബോട്ടിനെ തടഞ്ഞുനിര്‍ത്തി ശരിയായ ദിശ പറഞ്ഞുകൊടുക്കുകായിരുന്നു. തുടര്‍ന്ന് ഫിഷറീസ് അസി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ഫിഷറീസിന്റെ രക്ഷാബോട്ടും ജീവനക്കാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട തൊഴിലാളികളെയും ബോട്ടിനെയും രാത്രിയോടെ തൈക്കടപ്പുറം ജട്ടിയിലെത്തിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികളായ മൊജോ (35), ബഞ്ചമിന്‍ (43), വര്‍ഗീസ് (43), യേശുദാസ് (21), വില്‍ഫ്രഡ് (57), അറുകപ്പന്‍ (55), ജോണ്‍പോള്‍ (40) എന്നിര്‍ പറഞ്ഞു. മനു, ധനീഷ്, നാരായണന്‍, കണ്ണന്‍ എന്നി ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസിന്റെ രക്ഷാബോട്ടിലുണ്ടായിരുന്നു. കാസര്‍കോട് ഫിഷറീസ് അസി. ഡയറക്ടര്‍ പി.വി സതീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫിഷറീസ് അധികൃതര്‍ കടലില്‍ ബോട്ടിലുള്ളവരെ രക്ഷിക്കാനെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad