(www.evisionnews.co) ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാർഷിക ബജറ്റിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് മുന്തിയ പരിഗണന. ഹഡ്കോ വായ്പയും ത്രിതല പഞ്ചായത്ത് വിഹിതവും ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചെങ്കള ഗ്രാമ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ മാത്രം 545 ഗുണഭോക്താക്കളുണ്ട്. നെൽകൃഷി വികസനത്തിന് 14 ലക്ഷം ഉൾപ്പെടെ ഉദ്പാദന മേഖലയ്ക്ക് 78 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മറ്റു പദ്ധതികളിൽ വനിതകൾക്ക് ഫിറ്റ്നസ് സെൻറർ നടപ്പിലാക്കാൻ (15 ലക്ഷം), ഹോമിയോ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, തെങ്ങ് - കവുങ്ങ് കൃഷിക്ക് സഹായം (19 ലക്ഷം), ജീവിതശൈലി രോഗ പരിശോധനയ്ക്ക് മൊബൈൽ യൂണിറ്റുകൾ, ഗേൾസ് ഫ്രണ്ട്ലി ടോയ് ലെറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. പാണാർകുളം ശുചീകരിച്ച് സൗന്ദര്യവൽക്കരിക്കും. പാഴ് വസ്തുക്കളെ പൊതു സ്ഥാപന സൗന്ദര്യവൽക്കരണത്തിന് പ്രയോജനപ്പെടുത്തും. സാഹിത്യ ദർശന സദസ്സുകൾ നടത്തും.
ദുരന്ത നിവാരണ കൂട്ടായ്മകൾ രൂപീകരിക്കും. ജൻ ധൻ ഔഷധി മെഡിക്കൽ, മറ്റു ഏജൻസി കളുടെ സഹകരണത്തോടെ പ്രധാന ബസ് സ്റ്റാന്റുകൾ ഹൈടെക്കാക്കും. പ്രസിഡണ്ട് ഷാഹിന സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി ബജറ്റ് അവതരിപ്പിച്ചു. 23.78 കോടി രൂപ വരവും 22.56 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ അഹമ്മദ് ഹാജി ജനപ്രധിനികൾ ആസൂതണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Post a Comment
0 Comments