കാസര്‍കോട് (www.evisionnews.co): വിവിധ ആവശ്യങ്ങളുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മൂന്നാമതും തിരുവനന്തപുരത്തേക്ക്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 33 പേരാണ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പങ്കെടുക്കുന്നത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയബായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.
പത്ത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്താണ് അമ്മമാരുടെ സംഘം കാഞ്ഞങ്ങാട് നിന്നും ട്രെയിന്‍ കയറിയത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയബായിയെ കൂടാതെ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ തുടങ്ങിയവരും സംഘത്തിലുണ്ട്. മൂന്നാം തവണയാണ് എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരും അമ്മമാരും വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അവയൊന്നും പാലിക്കാത്തതിനാലാണ് വീണ്ടും സമരവുമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
Post a Comment
0 Comments