മുളിയാർ (www.evisionnews.co): പ്രമുഖ പണ്ഡിതനും, സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച ദുരൂഹതയകറ്റി സത്യാവസ്ഥ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് ബോവിക്കാനം ടൗണിൽ സായാഹ്ന ധർണ്ണ നടത്താൻ മുളിയാർ പഞ്ചായത്ത് എസ്.വൈ.എസ്പ്ര വർത്തക സമിതി യോഗം തീരുമാനിച്ചു. സി.ബി.ഐ.റിപ്പോർട്ട് കോടതി തള്ളിയ സാഹചര്യം അതീവ ഗൗരവതരമാണെന്നും, പൊതു സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആരോപണം ശരിവെക്കുന്നതുമാണെന്നന്ന് യോഗം അഭിപ്രായപ്പെട്ടു.
26ന് നടക്കുന്ന ഉദുമ മണ്ഡലം കമ്മിറ്റിയുടെ ശിൽപശാല വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് എ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫോറിൽസ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി റൗഫ് ബാവിക്കര മേൽകമ്മിറ്റി തീരുമാനം വിശദീകരിച്ചു. എം.എസ്.മുഹമ്മദ് കുഞ്ഞി, ബി.എം അബൂബക്കർ ,മൻസൂർമല്ലത്ത്, ബി.കെ. ഹംസ,ബാതിഷ പൊവ്വൽ, ബി.കെ.മുഹമ്മദ്, സി. സുലൈമാൻ, ബി. മൊയ്തു, കെ.അബ്ദുൽ ഖാദർ, അബ്ദുല്ല, ഫാറൂഖ്, പി. അബ്ദുൽ റഹിമാൻ, പി. അബ്ദുല്ല കുഞ്ഞി, റസാഖ് ആലൂർ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് കുഞ്ഞിപ്രസംഗിച്ചു.
Post a Comment
0 Comments