കാസര്‍കോട് (www.evisionnews.co): അജ്മാന്‍ സംസ്ഥാന സര്‍ഗലയത്തില്‍ കലാപ്രതിഭപട്ടം ചൂടി ജില്ലയ്ക്ക് അഭിമാനമായി സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍. മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഈനേട്ടം കൈവരിച്ചത്. കാസര്‍കോട് കട്ടക്കാല്‍ സ്വദേശിയാണ്. പത്തു വര്‍ഷം സി.എം അബ്ദുല്ല മൗലവിയുടെ സ്ഥാപനത്തില്‍ നിന്ന് ദാറുല്‍ ഹുദയിലെത്തിയ സവാദ് 2012ല്‍ ഹുദവി ബിരുദം കരസ്ഥമാക്കി. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ ദാറുല്‍ ഹുദയുടെ സഹസ്ഥാപനങ്ങളായി ദാറുല്‍ ഇര്‍ശാദ് അക്കാദമി, തളിപ്പറമ്പ് ദാറുല്‍ ഫലാഹ് ഇസ്ലാമിക്ക് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു.
എഴുത്തു മേഖലയില്‍ ഏറെ താത്പര്യവും ശ്രദ്ധയും കാട്ടിയ ഇദ്ദേഹം മേല്‍പ്പറമ്പ് ഖത്തീബ് അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാരുടെ പേരില്‍ 300ലധികം പേജുവരുന്ന പുസ്തകം രചിച്ചിട്ടുണ്ട്. ആനുകാലിക മാസികകളിലും പത്രങ്ങളിലും രചനകള്‍ നടത്തുന്ന വ്യക്തിയും കൂടിയാണ്. നിലവില്‍ അജ്മാനിലെ അല്‍ ജര്‍ഫില്‍ ഹാബിറ്റേറ്റ് സ്‌കൂളില്‍ ഇസ്ലാമിക് വിഭാഗം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡാണ്.
Post a Comment
0 Comments