Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ സമരം: റവന്യൂ മന്ത്രിയുടെ പ്രസ്താവന ദുരിതബാധിതരോടുള്ള വഞ്ചന


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന പട്ടിണി സമരം അനാവശ്യമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നടത്തിയ പ്രസ്താവന ദുരിതബാധിതരോട് കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് ജനകീയ മുന്നണി. ദുരിത ബാധിത ജില്ലയിലെ പ്രതിനിധി കൂടിയായ മന്ത്രിയുടെ നിലപാട് ഖേദകരമാണ്. കഴിഞ്ഞ ഭരണകാലത്ത് ഇതേ ആവശ്യങ്ങള്‍ക്ക് വേണ്ടി അമ്മമാര്‍ സമരങ്ങളും പരിപാടികളും നടത്തിയപ്പോള്‍ കൂടെ നിന്ന കാസര്‍കോടിന്റെ നാഡിമിടിപ്പുകള്‍ അറിയുന്ന മന്ത്രിയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യോഗം വിലയിരുത്തി.

ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നവരുമായി ചര്‍ച്ചക്ക് തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സത്യവിരുദ്ധ പ്രസ്താവനകള്‍ ഇറക്കി അവകാശങ്ങള്‍ക്ക് വേണ്ടി അമ്മമാര്‍ നടത്തുന്ന അവകാശ സമരത്തെ തകര്‍ക്കാനാവില്ലെന്ന് മുന്നണി യോഗം ഓര്‍മിപ്പിച്ചു. 2017ല്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിച്ച് 1905പേരെ കണ്ടെത്തിയെങ്കിലും പിന്നീട് 287 ആയി ചുരുക്കിയത് ഏത് മാനദണ്ഡത്തിന്റെ പേരിലാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും യോഗം വിലയിരുത്തി. 




Post a Comment

0 Comments

Top Post Ad

Below Post Ad