ന്യൂഡല്‍ഹി (www.evisionnews.co): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയങ്ക ഗാന്ധി വാദ്ര സജീവ രാഷ്ട്രീയത്തില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നിയമിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹലോട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രിയങ്കയുടെ ചുമതല വ്യക്തമാക്കുന്നത്. കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അതേസ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
Post a Comment
0 Comments