കാസര്‍കോട് (www.evisionnews.co): കേരളാ കോണ്‍ഗ്രസ് (എം) കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള യാത്രക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവെക്കുന്നത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നയിക്കുന്ന യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ സമാപിക്കും.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും പിടിച്ചുവാങ്ങാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കമുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കാനും രാഹുല്‍ ഗാന്ധി നയിക്കുന്ന മതേതര ശക്തിയുടെ വിജയത്തിനും യു.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇടതുപക്ഷം യു.ഡി.എഫിനെ ഭയക്കുന്നു. കെ.എം മാണിക്കെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടും കേസ് വീണ്ടും കുത്തിപൊക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി ആരോപണം ആര്‍ക്കും നടത്താം. നാല്‍പത്‌വട്ടം അന്വേഷിച്ചാല്‍ പോലും കെഎം മാണിയെ കുടുക്കുവാന്‍ സര്‍ക്കാറിന് സാധിക്കില്ല. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം എക്‌സ് എം.പി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ഡി.സിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. ഗോവിന്ദന്‍ നായര്‍, കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിമാരായ പി.ടി ജോസ്, ജെറ്റോ ജോസഫ്, സേവി കുരുശുവീട്ടില്‍, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍, കേരളാ വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ട് ഷീലാ സ്റ്റീഫന്‍, കേരളാ ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജന്‍, കെ.എസ്.സി (എം) സംസ്ഥാന പ്രസിഡണ്ട് രാജേഷ് ഇടപ്പുര,
കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തന്‍ കാലാ കേരളാ കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡണ്ട് റെജി കുന്നം കോട്ട്, പി.വി മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, മുഹമ്മദ് ഇഖ്ബാല്‍, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്, ജോയ് പുത്തന്‍പുര, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ പ്രസംഗിച്ചു.
Post a Comment
0 Comments