കാഞ്ഞങ്ങാട് (www.evisionnews.co): ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറുപതുകാരനെ ബാലപീഡന വിരുദ്ധ നിയമ (പോക്സോ) പ്രകാരം അമ്പലത്തറ പൊലിസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കുമ്പളയിലെ പഴയകാല സ്വകാര്യ ബസ് ഡ്രൈവര്‍ മാധവന്‍ നായരെയാണ് അമ്പലത്തറ പ്രിന്‍സിപല്‍ എസ്.ഐ സതീഷ് ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ക്രിസ്മസ്് അവധി ദിനത്തിലാണ് ബന്ധുവീട്ടില്‍ വെച്ച് മാധവന്‍ നായര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി സംഭവം ക്ലാസ് ടീച്ചറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലിസില്‍ നല്‍കിയ പരാതിയു ടെ അടിസ്ഥാനത്തിലാണ് പൊലിസ് മാധവന്‍ നായരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments