കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ ബാദ്ധ്യത നിറവേറ്റണമെന്നും കേരള സര്‍ക്കാര്‍ വാക്കുപാലിക്കുന്നതോടൊപ്പം സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് 31ന് രാവിലെ 10 മണിക്ക് പോസ്റ്റ് ഓഫീസ് മാര്‍ച്ചും തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സത്യാഗ്രവും നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മമാര്‍ നടത്തുന്ന പട്ടിണി സമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ കാസര്‍കോട് സത്യാഗ്രഹ സമരം തുടരാനുമാണ് തീരുമാനം. അര്‍ഹരായവരെ മുഴുവന്‍ പട്ടികയില്‍ പെടുത്തുക, 2017 ജനുവരി 10ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിതളളുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെല്ലാം പട്ടിണിസമരം നടത്തുന്നതായുള്ള അറിയിപ്പുകള്‍ നല്‍കിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകത്തതില്‍ യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ കയ്യൂര്‍, കെ. ചന്ദ്രാവതി, സി.വി നളിനി, സുബൈര്‍ പടുപ്പ്, പ്രേമചന്ദ്രന്‍ ചോമ്പാല, ശിവകുമാര്‍ എന്‍മകജെ, സിബി അലക്‌സ്, കെ.വി മുകുന്ദ കുമാര്‍, എം.പി ജമീല സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഷൈനി. പി നന്ദിയും പറഞ്ഞു.
Post a Comment
0 Comments