കാസര്‍കോട് (www.evisionnews.co): പൊതു വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സംരക്ഷണം ലക്ഷ്യമാക്കി ഹയര്‍സെക്കണ്ടറി- ഹൈസ്‌കൂള്‍ലയനം നടത്തരുത്. 10,11,12 ക്ലാസുകളിലെ കുട്ടികളെ ഇടകലര്‍ത്തി പരീക്ഷയെഴുതിക്കാനുള്ള നീക്കം ഉപേക്ഷിക്കുക. പുതിയ സ്‌കൂളുകളിലെ പോസ് ക്രിയേഷന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി എയിഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ (എഎച്ച്എസ്ടിഎ) 28മത്ജില്ലാ സമ്മേളനം കാസര്‍കോട് ജനുവരി 26,27 തിയതികളിലായി കാസര്‍കോട്സ്പീഡ്വേ ഇന്നില്‍നടക്കും.
26ന് രാവിലെ 10മണിക്ക് നടക്കുന്ന സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി ജിജിതോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് വി.പി പ്രിന്‍സ്മോന്‍ പതാക ഉയര്‍ത്തും. 27ന് രാവിലെ 10മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ്, സെറ്റോ ചെയര്‍മാന്‍ പി.വി രമേശന്‍, എ.എച്ച്എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജിജി തോമസ് പി.പി കുഞ്ഞിരാമന്‍ (മുന്‍ സംസ്ഥാന സെക്രട്ടറി) മുഖ്യാതിഥികളാകും.
പ്രിന്‍സ്‌മോന്‍ വി.പി അധ്യക്ഷത വഹിക്കും കെ. പ്രവീണ്‍കുമാര്‍, മെജോ ജോസഫ്, സോണിയ ജൂലിയറ്റ്, കെ. ഷാജി, കേശവന്‍ നമ്പൂതിരി, വി.എം സാലു, പി. രതീഷ് കുമാര്‍, സക്കറിയാസ് അബ്രാഹം, വിനോദ് കുമാര്‍ പങ്കെടുക്കും. സംസ്ഥാന- പ്രാദേശിക- ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ജില്ലാസമ്മേളനത്തില്‍ഈവര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍മാരായ രാജഗോപാല്‍ (ബിഇഎംഎച്ച്എസ് എസ്), ടി. രാമചന്ദ്രന്‍ (നവജീവന എച്ച്.എസ്.എസ്), എന്നിവരെയും അധ്യാപകരായ ഉഷ പി. നായര്‍, എ.സി ലേഖ (ദുര്‍ഗ്ഗ എച്ച്എസ്എസ്) എന്നിവരെ ആദരിക്കും. പി.എച്ച്ഡി ബിരുദം നേടിയഡോ. എം. മിനി (ബോട്ടണി, ചെമ്മനാട്എച്ച്.എസ്.എസ്), ഡോ.എന്‍ വേണുനാഥന്‍ (ഫിസിക്‌സ്, ദുര്‍ഗ്ഗ എച്ച്.എസ്.എസ്), 2018ല്‍ സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം മാനേജരായ ദിനേശ് കുമാര്‍ എന്നിവരെയും സമ്മേളനത്തില്‍ അനുമോദിക്കും.
Post a Comment
0 Comments