കാസര്‍കോട് (www.evisionnews.co): അണങ്കൂരില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നടത്തിയ സന്ദേശയാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ മാണിയൂര്‍ ഉസ്താദില്‍ നിന്ന് പതാക യൂനുസ് ഫൈസി കാക്കടവ് ഏറ്റുവാങ്ങി കുന്നുംകൈ മഖാം സിയാറത്തിന് സയ്യിദ് ഫസല്‍ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
നാഫിഹ് അസ്അദി, സ്വാദിഖ് മൗലവി, ശൗക്കത്തലി, ഹാരിസ് ഹസനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാതിയില്‍ ഹസൈനാര്‍, സക്കരിയ്യ ദാരിമി, എ.സി ഖാദര്‍, ഹബീബ് ദാരിമി, ദുല്‍ഖിഫിലി, റിയാസ് അസ്ഹരി, സഈദ് ദാരിമി, ഹാഷിം ഓരിമുക്ക്, ഷരീഫ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. സമാപന സംഗമം താജുദ്ധീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. സക്കരിയ ദാരിമി കാക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹീം അസ്അദി, സലാം, ശമീം അസ്അദി, ഒ.ടി സുബൈര്‍, യാസീന്‍, സലീല്‍ സംസാരിച്ചു.
Post a Comment
0 Comments