ബെള്ളുറടുക്ക (www.evisionnews.co): സിവിറ്റന്‍ ആര്‍ട്‌സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഉദ്ഘാടനവും റിപ്പബ്ലിക്ക് ദിനാഘോഷവും നടത്തി രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പരിപാടിയില്‍ ക്ലബ് പ്രസിഡണ്ട് ജുനൈദ് പതാക ഉയര്‍ത്തി. ക്ലബ് ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സഫിയ മുഹമ്മദ് നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ശശികല മുഖ്യാതിഥിയായി. ക്ലബ് പ്രസിഡണ്ട് ജുനൈദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിഷാല്‍ സ്വാഗതവും ട്രഷറര്‍ ഫാറൂഖ് ഫാസ് നന്ദിയും പറഞ്ഞു. ബെള്ളൂറടുക്ക സിവിറ്റന്‍ ആര്‍ട്‌സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ജിസിസി ഭാരവാഹികള്‍ പ്രതേക അനുമോദനവും അറിയിച്ചു.
Post a Comment
0 Comments