കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ ബായാര്‍ മുളിഗദ്ദെയിലെ മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തനെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ബായാറിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ പ്രശാന്ത് എന്ന ശ്രീധറിനെ (27)യാണ് അഡീ. എസ്.ഐ അനീഷും സംഘവും തലപ്പാടിയില്‍ വെച്ച് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി മുഖ്യപ്രതിയടക്കം നാലുപേരെയാണ് പിടികിട്ടാനുള്ളതെന്ന് പൊലീസ് അറിയിച്ചു.
ജനുവരി മൂന്നിന് നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ 11 മണിയോടെയാണ് ബായാര്‍ ജാറം മഖാം പരിസരത്ത് വച്ച് അമ്പതോളംവരുന്ന സംഘ് പരിവാര്‍ പ്രവത്തകര്‍ ബൈക്കില്‍ പോവുകയായിരുന്ന അബ്ദുല്‍ കരീം മുസ്്‌ലിയാരെ തടഞ്ഞുനിര്‍ത്തി വളഞ്ഞിട്ട് മര്‍ദിച്ചത്. തലക്കും ദേഹത്തും ആണിതറച്ച പട്ടിക കൊണ്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റ കരീം മുസ്്ലിയാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നാണ് വിവരം.
Post a Comment
0 Comments