മുളിയാര്‍ (www.evisionnews.co): സംവരണ അട്ടിമറിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജനുവരി 30ന് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന യുവജന മാര്‍ച്ച് വിജയിപ്പിക്കാന്‍ മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഷഫീഖ് ആലൂര്‍ അധ്യക്ഷത വഹിച്ചു. വാസിത് അല്ലാമ നഗര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര മേല്‍കമ്മിറ്റി തീരുമാനം വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, കബീര്‍ ബാവിക്കര, ഷരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, അസ്‌ക്കര്‍ ബോവിക്കാനം, മുഹമ്മദ് ഹനീഫ, കെ.ബി ബാസിത്, മുഹമ്മദ് സംറൂദ്, സഫ്വാന്‍ ബാലനടുക്കം പ്രസംഗിച്ചു.
Post a Comment
0 Comments