Type Here to Get Search Results !

Bottom Ad

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി അമേത്തിയിലും വയനാട്ടിലും ജനവിധി തേടും?


തിരുവനന്തപുരം (www.evisionnews.co): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കൂടാതെ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ അത് കേരളത്തിലായിരിക്കുമെന്ന് സൂചന. കേരളത്തില്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലൊന്നായ വയനാട് സീറ്റ് രാഹുലിനായി സംസ്ഥാന ഘടകം മാറ്റിവെക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തെ കുറിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അവിടെ കടുത്ത മത്സരമാകും അരങ്ങേറുക. തുടര്‍ന്നാണ് ഒരു സുരക്ഷിത മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അത് കേരളത്തിലെ വയനാട് മണ്ഡലത്തില്‍ എത്തി നില്‍ക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. 

വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി സംസ്ഥാനത്തെ പല നേതാക്കളുടെ പേരുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാനോ വയനാടിനു വേണ്ടി കാര്യമായ അവകാശവാദം ഉന്നയിക്കാനോ നേതാക്കള്‍ തയാറല്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്നത് കൊണ്ടാണിതെന്നാണ് അഭ്യൂഹം. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലും നേതാക്കള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും മത്സരിക്കുമെന്ന സൂചന വരുന്നുണ്ട്. അങ്ങനെ പരമാവധി സീറ്റുകള്‍ കേരളത്തില്‍ നിന്ന് നേടാനാണ് നേതൃത്വത്തിന്റെ ശ്രമം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad