പൈവളികെ (www.evisionnews.co): സുഭദ്രവും മൂല്യനിബദ്ധവുമാണ് നമ്മുടെ ഗതകാല സംസ്‌കാരങ്ങളെന്നും ആത്മീയതയും സഹവര്‍ത്തിത്വവും കലര്‍ന്നതാണ് കേരള മുസ്ലിംകളുടെ നാഗരികതയെന്നും അതുതനിമയോടെ സംരക്ഷിക്കണമെന്നും പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന സആദ സംഘടിപ്പിച്ച അന്‍സാരിയ കലോത്സവത്തിന്റെ സമാരംഭ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു. നിയുക്ത പള്ളിക്കര സംയുക്ത ജാമാഅത് ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാരെ സ്ഥാപന ഭാരവാഹികള്‍ ആദരിച്ചു. 159 മത്സരങ്ങളിലായി 140 മത്സരാര്‍ത്ഥികള്‍ മാറ്റൊരുക്കുന്ന കലാമാമാങ്കം 31ന് സമാപിക്കും. ചടങ്ങില്‍ പിഎ അബൂബക്കര്‍ ഹാജി, ടിപി കുഞ്ഞബ്ദുല്ല് ഹാജി, അബ്ബാസ് ഹാജി, സ്വാലിഹ്, ഹംസ പള്ളിക്കര, ഹനീഫ് ഹാജി, ഹമീദ് ഹാജി, ഹാരിസ്, സാലിഹ് കളായി, ഇബ്രാഹിം ഹാജി, യൂസുഫുല്‍ ഖാസിമി, റഫീഖ് ബാഖവി, അഷ്റഫ്, ജംബോ ഖാദര്‍, റാസിഖ് ഹുദവി, അദ്‌നാന്‍ അന്‍സാരി, റിയാസ് ബാഖവി, ലത്തീഫ് ദാരിമി, ഉസ്മാന്‍ ഹുദവി, സഫ്വാന്‍ സംബന്ധിച്ചു.
Post a Comment
0 Comments