മേല്‍പറമ്പ് (www.evisionnews.co): മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം ആരോപിച്ചു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സമുദായത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് സംവരണം എന്ന ആശയം ഭരണഘടനയില്‍ ഏര്‍പെടുത്തിയത്.സാമൂഹിക നീതി നടപ്പിലാക്കാന്‍ വേണ്ടിയാണ് സംവരണം മറിച്ച് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയല്ല. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം വോട്ട് ബേങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഇതിനെ ശക്തമായി ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ജനുവരി 30ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ജില്ലകമ്മിറ്റി നടത്തുന്ന മാര്‍ച്ച് വിജയിപിക്കുന്നതിന് വേണ്ടി പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ യോഗം തീരൂമാനിച്ചു. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, അസ്ലം കീഴൂര്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, നൗഷാദ് ബികെ, കബീര്‍ ബാവിക്കര പ്രസംഗിച്ചു.
Post a Comment
0 Comments