(www.evisionnews.co) ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്ക് വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. പുതിയ ഉത്തരവ് പ്രകാരം ഇത്തരം ലൈസന്‍സുകള്ളവര്‍ക്ക് ഏഴര ടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സി ഓടിക്കാന്‍ സാധിക്കും. ജസ്റ്റിസ് കെ. സുരേന്ദ്രമോഹനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
സുപ്രീം കോടതിയുടെ 2017 ലെ വിധി അടിസ്ഥാനത്തിലാണ് ഉത്തരവ്. തിരൂരിലെ നൂറുമോനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ടാക്‌സി ബാഡ്ജിന് ആവശ്യമായ വിദ്യാഭ്യാസയോഗ്യതയില്ലാത്തതിനാല്‍ പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടാക്സി ഓടിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെയാണ് നൂറുമോന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചത്. 2012ലാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Post a Comment
0 Comments