മഞ്ചേശ്വരം (www.evisionnews.co): അബ്ദുല്‍ കരീം മൗലവിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. രണ്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. വധശ്രമക്കേസിലെ ഒന്നാം പ്രതിയായ കന്യാന സ്വദേശിയാണ് രക്ഷപ്പെട്ടത്. രാവിലെ കന്യാന ബൈരിക്കട്ടയില്‍ വെച്ചാണ് സംഭവം. പ്രതിയെ പിടിക്കാനായി സി.ഐ സി.ബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹനത്തില്‍ പ്രദേശത്തെത്തിയതായിരുന്നു. അതിനിടെയാണ് പ്രതി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതുകണ്ട് പൊലീസുകാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്രതി പൊലീസുകാര്‍ക്ക് നേരെ സ്‌കൂട്ടര്‍ ഓടിച്ചുവിട്ട് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments