മഞ്ചേശ്വരം (www.evisionnews.co): രാത്രികാലങ്ങളില്‍ ക്വാട്ടേഴ്‌സില്‍ വന്ന് അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്ന് ആരോപിച്ച് മഞ്ചേശ്വരം എസ്.ഐക്കെതിരെ വീട്ടമ്മ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയതിന് ശേഷമാണ് എസ്.ഐ വീട്ടില്‍ വരുന്നതെന്നും പൈവളിഗെ സ്വദേശിനിയായ വിട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇപ്പോള്‍ ഒന്നിച്ച് താമസിക്കുകയാണെന്നും കഴിഞ്ഞ ദിവസം എസ്.ഐ ക്വാട്ടേഴ്‌സില്‍ വന്ന് മടങ്ങുമ്പോള്‍ നാട്ടുകാര്‍ തടഞ്ഞതായും താമസസ്ഥലത്ത് വന്ന് അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു
Post a Comment
0 Comments