Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമ അവാര്‍ഡ് ഇബ്രാഹിം ഫൈസി ജെഡിയാറിന് സമ്മാനിച്ചു


കാസര്‍കോട് (www.evisionnews.co): എസ്‌.കെ.എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഇബ്രാഹിം ഫൈസി ജെഡിയാറിന് പ്രഖ്യാപിച്ച മികച്ച സേവനത്തിനുള്ള ശംസുല്‍ ഉലമ അവാര്‍ഡ് അണങ്കൂരില്‍ നടന്ന മനുഷ്യജാലിക വേദിയില്‍ സമ്മാനിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും നല്‍കിവരുന്ന അവാര്‍ഡിനാണ് ഈവര്‍ഷം ഇബ്രാഹിം ഫൈസി അര്‍ഹനായത്. 

സമസ്ത കേന്ദ്ര മുശാവറ അംഗം യുഎം അബ്ദുറഹ്മാന്‍ മൗലവി അവാര്‍ഡ് സമ്മാനിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷം വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, എംസി ഖമറുദ്ധീന്‍, കെടി അബ്ദുല്ല ഫൈസി, അബ്ദുസലാം ദാരിമി ആലംപാടി, ചെങ്കളം അബ്ദുല്ല ഫൈസി, ഹംസത്തു സഅദി, സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് എന്‍.പി.എം ഷറഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് കെഎസ് മുഹമ്മദ് ശമീം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ഫൈസി വെള്ളായിക്കോട്, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, മുഹമ്മദ് ഫൈസി കജ, സി.ടി അബ്ദുല്‍ ഖാദര്‍, എം.എ ഖലില്‍, മുശ്താഖ് ദാരിമി, ഷറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി, സുബൈര്‍ നിസാമി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സുബൈര്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം, നാഫിഹ് അസ്അദി, ജൗഹര്‍ ഉദുമ, മുഹമ്മദലി മൗലവി സംസാരിച്ചു.

തന്റെ പതിനാല് വയസ് മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തനം ആരംഭിച്ച് സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും പ്രവര്‍ത്തന വീഥിയില്‍ ഇന്നും ഈ യുവ പണ്ഡിതന്‍ കര്‍മനിരതനാണ്. സംഘടന പ്രവര്‍ത്തനം ജില്ലയില്‍ സജീവമാക്കുന്നതിലും ശാത്രീയമാക്കുന്നതിലും അദ്ധേഹത്തിന്റെ പ്രവര്‍ത്തനം വിലപ്പെട്ടതായിരുന്നു. സംഘടനയുടെ പ്രഥമ ജില്ലാ സമ്മേളനം നടന്നത് 2009ലാണ്. കാസര്‍കോട് വാദീ ദീനാറില്‍ വലിയ ജനപങ്കാളിത്വത്തോടെയായിരുന്നു സമ്മേളനം നടന്നത്. 

വിദേശ അഥിതികളെ കൊണ്ടും നേതാക്കളെ കൊണ്ടും ശ്രദ്ധേയമായിരുന്നു. മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമ്മേളന വേദി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി അനുഗ്രഹിച്ച പ്രസ്തുത സമ്മേളനം ജില്ലയില്‍ സംഘടനയെ ജനകീയമാക്കുന്നതില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമസ്ത പ്രസിഡന്റ് മര്‍ഹൂം റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ വിദേശ പ്രതിനിധികളായി ശൈഖ് ഖാരിഹ് മുഹമ്മദ് ഇര്‍ഫാന്‍, ശൈഖ് സയ്യിദ് ശാഗില്‍ഇമാം തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചിരുന്നു അന്ന് സംഘടനയുടെ ജന.സെക്രട്ടറിയായിരുന്നു ജെഡിയാര്‍ ഫൈസി. ജില്ലാ കമ്മിറ്റി എല്ലാവര്‍ഷവും റമയാനില്‍ വലിയ ജനപങ്കാളിത്വത്തോടെ സംഘടിപ്പിക്കാറുള്ള റമളാന്‍ പ്രഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതും അദ്ധേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. സിഎം ഉസ്താദിന്റെ കൊലപാതകം ആത്മഹത്യയാക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കിയതും പലരും പ്രതികരിക്കാന്‍ പോലും ഭയപ്പെട്ടിരുന്ന സമയത്ത് ആര്‍ജ്ജവത്തോടെ പ്രതികരിച്ചതും നിര്‍ണായക ഘട്ടങ്ങളിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ധേഹം ജനറല്‍ സെക്രട്ടറിയായ കമ്മിറ്റിയായിരുന്നു.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരനാണ്. എസ് കെ എസ് എസ് എഫ് ബേഡഡുക്ക പഞ്ചായത്ത് ജന. സെക്രട്ടറി,കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട്, ചെര്‍ക്കള മേഖല ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂടാതെ പതിനാല് വര്‍ഷത്തോളം ഉളിയത്തടുക്ക അണങ്കൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. കാസര്‍കോട്ട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ കമ്മിറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2004ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. സമസ്ത പ്രസിഡന്റുമാരായ മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍.കുമരം പുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍ സമസ്ത ജന.സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രെഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ കോളേജിലെ അദ്ധേഹത്തിന്റെ പ്രഥാന ഗുരുനാഥന്മാരാണ്. പ്രഥമ ദര്‍സ് പഠനം സ്വദേശമായ ബന്തടുക്ക ഏണിയാടിയിലായിരുന്നു. പീന്നീട് ദീര്‍ഘകാലം നെല്ലിക്കുന്നിലായിരുന്നു ദര്‍സ് പഠനം. മര്‍ഹൂം പി എ അബദുറഹ്മാന്‍ ബാഖവി ജുനൈദി ഉസ്താദ് തിരുവട്ടൂരാണ് പ്രഥാന ഗുരുനാഥന്‍. പി സുലൈമാന്‍ ദാരിമി മലപ്പുറം, ജിഎസ് അബ്ദുറഹ്മാന്‍ മദനി, പിഎം അബ്ദുല്‍ ഹമീദ് മദനി എന്നിവരും ഗുരുനാഥന്മാരാണ്. എസ്എസ്എല്‍സിയാണ് ഭൗതിക പഠനം. മര്‍ഹൂം അബ്ദുല്‍റഹ്മാന്‍- ആമിന ദമ്പതികളുടെ മകനായി 1982ല്‍ ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. ഇപ്പോള്‍ വര്‍ഷങ്ങളമായി ചെങ്കളയിലാണ് താമസം.

Post a Comment

0 Comments

Top Post Ad

Below Post Ad