കോഴിക്കോട് (www.evisionnews.co): സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തേയും ഇരട്ടത്താപ്പിനേയും തുറന്നുകാട്ടി ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്ര പള്ളിക്കുനേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ കപടരാഷ്ട്രീയത്തെ തുറന്നുകാട്ടി നജീബ് കാന്തപുരം നടത്തിയ വിമര്‍ശനമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
'ആര്‍.എസ്.എസിനെ ചൂണ്ടി ഞങ്ങളെ പേടിപ്പിക്കുന്ന നിങ്ങളെന്തിനാണ് പേരാംബ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ ആക്രമണം നടത്തിയതെന്ന് ഒന്ന് വിശദമാക്കാമോ? ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് ഇരട്ടച്ചങ്കന്റെ സ്‌കൂളില്‍ ചേരേണ്ട ഗതികേടില്ല. എഴുപത് കൊല്ലമായി അത് ഞങ്ങള്‍ ജനാധിപത്യ വഴിയില്‍ തുടരുന്നുണ്ട്. അത് കൊണ്ടാണ് സംഘ് പരിവാറിനെ കാസര്‍ക്കോട് ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ ഹൈന്ദവ സഹോദരങ്ങളുടെ പിന്തുണയോടെ തോറ്റ് തൊപ്പിയിടീക്കാന്‍ ലീഗിന് കഴിയുന്നത്.
സഖാക്കളെ, നിങ്ങള്‍ കേരളത്തിലെ ഏതു മണ്ഡലത്തിലാണ് ആര്‍.എസ്.എസിന്റെ അധികാരാരോഹണത്തെ ചെറുക്കുന്നത്. സംഘികളെ ചെറുക്കുന്നതില്‍ നിങ്ങള്‍ക്കാണ് പരിമിതികളുള്ളത്. ആര്‍.എസ്.എസിനെതിരെ ഇന്ത്യയാകെ പൊരുതുന്ന രാഹുല്‍ ഗാന്ധിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയ ഞങ്ങള്‍ക്കല്ല.'-ഇതായിരുന്നു പോസ്റ്റ്.
Post a Comment
0 Comments