Type Here to Get Search Results !

Bottom Ad

'ഈസി എക്‌സാം' പാരിന്റിംഗ് കോഴ്‌സ് സമാപിച്ചു

നായന്മാര്‍മൂല (www.evisionnews.co): കുരുന്നു ഹൃദയങ്ങളില്‍ നന്മവിരിയട്ടെ എന്ന പ്രമേയത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം മദ്രസയില്‍ നടക്കുന്ന ദ്വൈമാസകാമ്പയിന്റെ ഭാഗമായി മതഭൗതിക സ്ഥാപനങ്ങളില്‍ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഈസി എക്‌സാം പാരന്റിംഗ് കോഴ്‌സ് സമാപിച്ചു. പരീക്ഷയെന്ന പരീക്ഷണത്തില്‍ പലപ്പോഴും പഠിതാവ് നിരാശനാവുന്നത് ശരീരത്തോടൊപ്പം മനസും സജ്ജമാവാത്തത് കൊണ്ടാണെന്നും അവരെ മനസറിഞ്ഞ് ചേര്‍ത്തുപിടിക്കാന്‍ രക്ഷിതാക്കള്‍ തയാറായാല്‍ ഉന്നതവിജയം സാധ്യമാവുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

രക്ഷിതാക്കള്‍ക്കും പരീക്ഷാര്‍ത്ഥികള്‍ക്കും പുത്തനുണര്‍വേകി നടന്ന പരിപാടി നായന്മാര്‍മൂല ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മദ്രസ മാനേജര്‍ എ.എം മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. പ്രശസ്ത ട്രെയിനര്‍ അബ്ദുസമദ് വാഫി ക്ലാസെടുത്തു.

പി.എം.എ പ്രസിഡണ്ട് ത്വാഹിര്‍ ഹക്കീം, അസി. സദര്‍ മുഅല്ലിം ഹംസ മൗലവി, സിദ്ധീഖ് മൗലവി നായന്മാര്‍മൂല, മുഹമ്മദ് കുഞ്ഞി മൗലവി, അജ്മല്‍ ഹുദവി, അജ്മല്‍ ഫര്‍ഹാന്‍ മൗലവി, പി.എം.എ ട്രഷറര്‍ എന്‍.എ ഷാഫി, ഷംസുദ്ധീന്‍ നുള്ളിപ്പാടി, എസ്.എ അബ്ദുല്‍ ഹമീദ്, അന്‍വര്‍, സി.കെ ഷംസുദ്ധീന്‍, മുഹമ്മദ് അഷ്‌റഫ്, അസീസ് ഹക്കീം, ബദ്‌റുല്‍ മുനീര്‍, മഷൂദ് ഹക്കീം, എന്‍.എ നിസാര്‍, ആഷിഫ് വിദ്യാനഗര്‍, അബ്ദുല്ല ചാല, ടി.എ അബൂബക്കര്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റസാഖ് നജാത്തി സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad