Type Here to Get Search Results !

Bottom Ad

ലോക്‌സഭ തെരഞ്ഞെടുപ്പ്: കാസര്‍കോട്ട് നികേഷ് കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി?

കെ.എസ് ഗോപാലകൃഷ്ണന്‍


കാസര്‍കോട് (www.evisionnews.co): വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനും സി.പി.എം സഹയാത്രികനുമായ എം.വി നികേഷ്‌കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. കേരള രാഷ്ട്രീയ ചരിത്രത്തിലെ തീപ്പൊരിയും സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവുമായ പരേതനായ എം.വി രാഘവന്റെ മകനാണ് നികേഷ്‌കുമാര്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയാണ്. നിലവില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്താ ചാനലിന്റെ മേധാവിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിക്കോട് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നികേഷ് മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടില്ലെങ്കിലും സി.പി.എം (www.evisionnews.co)അനുകൂല സംഘടനകളുടെ പരിപാടികളില്‍ നിത്യസാന്നിധ്യമാണ് നികേഷ്. 

മൂന്നുതവണ തുടര്‍ച്ചയായി എം.പി സ്ഥാനത്തുതുടരുന്ന പി. കരുണാകരന്റെ പിന്‍ഗാമിയെ തിരയുന്നതിനിടയിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നികേഷിന്റെ പേര് സിപിഎം വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. തലസ്ഥാനത്തെ രാഷ്ട്രീയ ഉപശാലകളിലും ഇദ്ദേഹത്തിന്റെ പേരും ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ട്.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ പി. കരുണാകരന്‍ വീണ്ടും മത്സരിക്കില്ലെന്നുറപ്പാണ്. കാസര്‍കോട് ജില്ലയില്‍ ഇക്കുറി മറ്റാരും സ്ഥാനാര്‍ത്ഥിയാകില്ലെന്നും സി.പി.എം കേന്ദ്രങ്ങള്‍ തന്നെ പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കാസര്‍കോട് എം.പി സ്ഥാനം കണ്ണൂരില്‍ നിന്നു തന്നെയാവണമെന്നും കണ്ണൂര്‍ സിപിഎം ആവശ്യപ്പെടുന്നു. അതേസമയം കണ്ണൂര്‍ സിപിഎം ലിസ്റ്റില്‍ നികേഷ്‌കുമാര്‍ കയറിക്കൂടുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. 

മലയാള വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നവീനവും ചടുതലയിലൂന്നിയ ധീരമുഖവും നല്‍കിയ അടിയുറച്ച ഇടതുപക്ഷ (www.evisionnews.co)മാധ്യമപ്രവര്‍ത്തനകനാണ് നികേഷ്‌കുമാര്‍. സി.പി.എം നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളും നികേഷ് സ്ഥാനാര്‍ത്ഥിയാകാനുള്ള ഇരട്ടി സാധ്യതയായും കണക്കുകൂട്ടുന്നവരുണ്ട്. നികേഷ് സ്ഥാനാര്‍ത്ഥിയായി വരികയാണെങ്കില്‍ യുഡിഎഫിനെ ആദ്യ റൗണ്ടില്‍ തന്നെ അങ്കലാപ്പിലാക്കാമെന്നും വിലയിരുത്തുന്നവര്‍ സിപിഎമ്മിലേറെയാണ്. (www.evisionnews.co)അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനാ വിഷയമായി മാറിയിട്ടുണ്ട്. ഈവര്‍ഷം ഒടുവില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാന നിയമസഭകള്‍ക്കൊപ്പം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളാണ് കേന്ദ്രം ആരായുന്നത്. 2019 മെയിലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലാവധി തീരുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad