Type Here to Get Search Results !

Bottom Ad

ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാളം മുറിഞ്ഞു: അപകടം വഴിമാറിയത് തലനാരിഴയ്ക്ക്, ട്രെയിനുകള്‍ പിടിച്ചിട്ടു


കാസര്‍കോട് (www.evisionnews.co): ട്രെയിന്‍ കടന്നുപോകുന്നതിനിടെ റെയില്‍പാളം മുറിഞ്ഞു. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. 

കാഞ്ഞങ്ങാടിന് വടക്ക് ഭാഗത്ത് മാണിക്കോത്താണ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടത്. ജാംനഗര്‍- തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ട്രെയിനിന്റെ മൂന്നു ബോഗികള്‍ കടന്നുപോയതിനു ശേഷമാണ് പാളത്തില്‍ പൊട്ടലുള്ളതായി ഇതുവഴി നടന്നുപോവുകയായിരുന്നവര്‍ കണ്ടെത്തിയത്. 

ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഏറെ നേരം പിടിച്ചിട്ടു. അതേസമയം മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്ക് ഗതാഗത തടസമില്ല. പാളത്തിലെ സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികളുമായി റെയില്‍വെ മുന്നോട്ടു പോകുന്നതിനിടെയാണ് വിള്ളലുണ്ടായത്. ഭാഗ്യത്തിന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. റെയില്‍പാളത്തില്‍ പെടുന്നനെയുണ്ടായ വിള്ളലുണ്ടായത് സംബന്ധിച്ച് റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad